Banner Ads

ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ കേസ് ഒതുങ്ങിയേനെ; സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ സണ്ണി ജോസഫ്

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റും എംഎൽഎയുമായ സണ്ണി ജോസഫ്. നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടി നൽകാനുള്ള സർക്കാരിന്റെ നീക്കം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടി നൽകാനുള്ള സർക്കാരിന്റെ നീക്കം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഹൈക്കോടതി നടത്തിയ രൂക്ഷമായ നിരീക്ഷണങ്ങൾക്ക് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സർക്കാരിന്റേത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്.

തെളിവ് നശിപ്പിക്കുന്നതിന് ആവശ്യമായ സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ലെന്നും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഈ കേസ് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.