
തിരുവനന്തപുരം: നവംബർ 11, 12 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന തൊഴിൽ, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാരുമായി സഹകരിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സംയോജിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കേരളം പ്രതിജ്ഞാബദ്ധമാണ്.
താഴെ പറയുന്ന പ്രധാന പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന ഇ.എസ്.ഐ.സി. കവറേജ് വിപുലീകരണം ഇ-ശ്രം പോർട്ടൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ ശേഷി വർദ്ധിപ്പിക്കുക, തൊഴിലാളികളെ സംഘടിത മേഖലയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതിയാണിത്.
ഈ പദ്ധതിയിൽ കേരളം സജീവമായി സഹകരിക്കും. സംഘടിത തൊഴിലുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ക്ലസ്റ്റർ അധിഷ്ഠിത ഔട്ട്റീച്ച് പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നേതൃത്വം നൽകും.കേരളത്തിലെ നിലവിലുള്ള തൊഴിൽ നൈപുണ്യ വികസന പരിപാടികളെ സംയോജിപ്പിച്ച് പരമാവധി പ്രയോജനം ഉറപ്പാക്കും.