
പാലക്കാട്: മാത്തൂർ ചുങ്കമന്ദത്ത് ടൂറിസ്റ്റ് ബസ്സും ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കോട്ടായി ഭാഗത്തുനിന്നും കുഴൽമന്ദം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവണ്ടികളും. മുന്നിൽ പോയിരുന്ന ടിപ്പർ ലോറി ഇൻഡിക്കേറ്റർ ഇടാതെ കുത്തന്നൂർ റോഡിലേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ടിപ്പർ ലോറി തിരിച്ചതും പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് ടെമ്പോയുടെ പിറകിൽ ഇടിച്ച് നിയന്ത്രണം തെറ്റി ടെമ്പോയുടെ ബോഡിയിലൂടെ ഉരസി നീങ്ങി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പിന്നിൽ ബസ്സിടിച്ച ആഘാതത്തിൽ ടെമ്പോയും നിയന്ത്രണം വിട്ട് ഇടിച്ചാണ് നിന്നത്. ടെമ്പോയുടെയും മുൻവശം ഇടിച്ച് തകർന്നു റോഡിൽ നിർത്തിയിട്ട മീൻപിൽപ്പനക്കാരുടെ 2 ടി വി എസ് ഇരുചക്രവാഹനങ്ങളും ബസ്സിനടിയിൽ പെട്ടിട്ടുണ്ട്.
സംഭവ സമയത്ത് റോഡിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് റോഡിൽ രാവിലെ ഗതാഗതകുരുക്കും ഉണ്ടായിരുന്നു. രണ്ട് കടകളും പൂർണമായും തകർന്നു. ടൂറിസ്റ്റ് ബസ്സിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.