
തിരുവനന്തപുരം : വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക ഭാരമേൽപ്പിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) നവംബർ മാസത്തിലും ഇന്ധന സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ എന്ന നിരക്കിൽ സർചാർജ് നിലനിർത്താനാണ് തീരുമാനം. സെപ്റ്റംബർ മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്ക് ഉണ്ടായ 58.47 കോടി രൂപയുടെ അധിക ചെലവ് നികത്തുന്നതിനു വേണ്ടിയാണ് ഇന്ധന സർചാർജ് ഈടാക്കുന്നത്.
കഴിഞ്ഞ മാസവും (ഒക്ടോബർ) ഇതേ നിരക്കിൽ തന്നെയായിരുന്നു സർചാർജ് പിരിച്ചിരുന്നത്. ആഗസ്റ്റ് മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ് നിരക്ക്. എന്നാല്‍ വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് 10 പൈസ നിരക്കില്‍ സര്‍ചാര്‍ജ് തുടരാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.