Banner Ads

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ബസ് കണ്ടെത്താൻ നഗരം മുഴുവൻ അലഞ്ഞുതിരിഞ്ഞു; KSRTCക്കെതിരെ രൂക്ഷ വിമർശനം

മൂന്നാറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ജർമ്മൻ സഞ്ചാരിയായ അലക്സാണ്ടർ വെൽഡർക്ക്, ബസ് എവിടെ നിന്നാണ് പുറപ്പെടുന്നതെന്നറിയാതെ ചങ്ങനാശ്ശേരി നഗരത്തിൽ അലഞ്ഞുതിരിയേണ്ടി വന്ന അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ബസ് സ്റ്റാൻഡിലെ ജീവനക്കാരുടെ അനാസ്ഥയും വൃത്തിഹീനമായ അന്തരീക്ഷവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. ‘ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ’ പൊതുഗതാഗത സംവിധാനത്തിൻ്റെ പോരായ്മകളെക്കുറിച്ച് ഗൗരവമായ ചർച്ചകളാണ് ഇതോടെ ഉയരുന്നത്.