Banner Ads

ബിഗ് ബോസ് മലയാളം: ‘കായംകുളവും തലശ്ശേരിയും’ ജില്ലകൾ! കേരളത്തിലെ ജില്ലകൾ പറഞ്ഞ് സാബുമാൻ എയറിൽ

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായ സാബുമാൻ കേരളത്തിലെ ജില്ലകൾ പറയാൻ ശ്രമിച്ചതാണ് പുതിയ ചർച്ചാവിഷയം. മാഹി, തലശ്ശേരി, കായംകുളം തുടങ്ങിയ സ്ഥലപ്പേരുകൾ ജില്ലകളായി ഉൾപ്പെടുത്തിയതോടെ സഹമത്സരാർത്ഥികളായ അക്ബറും ആദിലയും സാബുമാനെ കുടുക്കി. അടിസ്ഥാന വിവരങ്ങളിലുള്ള അബദ്ധം ബിഗ് ബോസ് വീട്ടിൽ ചിരി പടർത്തിയപ്പോൾ, പുറത്ത് സാബുമാൻ സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകൾക്ക് ഇരയായി. ഈ സംഭവം സീസൺ ഏഴിലെ ശ്രദ്ധേയമായ നിമിഷമായി മാറി.