
ചെന്നൈ : രാജ്യത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ സെൻട്രൽ സിറ്റിസൺസ് ഐഡന്റിഫിക്കേഷൻ റെജിസ്റ്റർ (SIR) നിർത്തിവെക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രീം കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഈ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടത്തിയാൽ മതിയെന്നാണ് തമിഴ്‌നാട് സർക്കാരിൻ്റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുകയാണ് എന്നും തമിഴ്‌നാട് സർക്കാർ ആരോപിക്കുന്നു. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി.
ഡിഎംകെ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ 49 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തതായി അറിയിച്ചു. ബിജെപി, എഐഎഡിഎംകെ എന്നീ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.