
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ഒരു കോൺക്ലേവിൻ്റെ ആലോചനായോഗത്തിൽ, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിൽ വെച്ച് പ്രേംകുമാർ നടത്തിയ പ്രസംഗമാണ് സർക്കാരിനെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. ആശാ പ്രവർത്തകർ നടത്തിയിരുന്ന സമരം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പ്രശ്‌നം എത്രയും വേഗം ഒത്തു തീർപ്പാക്കിയില്ലെങ്കിൽ അത് സർക്കാരിന് നാണക്കേടാകും എന്ന് തുറന്നടിച്ചു.