Banner Ads

പുനലൂർ പ്ലാച്ചേരിയിൽ വാഹനാപകടം; ദേശീയപാതയിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

കൊല്ലം : ദേശീയപാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് പുനലൂർ പ്ലാച്ചേരി ഭാഗത്തായിരുന്നു അപകടമുണ്ടായത്. ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ലോറിക്ക് അടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.