Banner Ads

കടലിൽ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി; തിരയിൽപ്പെട്ട് അപകടം, തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: അടിമലത്തുറ കടൽത്തീരത്ത് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ജോബിൾ (12) എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. വൈകുന്നേരം സ്കൂൾ വിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് ജോബിൾ ശക്തമായ തിരയിൽപ്പെട്ടത്.അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂളിലെ വിദ്യാർത്ഥിയാണ് ജോബിൾ.

വൈകുന്നേരം കളിക്കുന്നതിനിടെയാണ് കുളിക്കാനായി കടലിലിറങ്ങിയത്.അപകടം കണ്ട ഉടൻ കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.വിവരം ലഭിച്ച ഉടൻ വിഴിഞ്ഞം പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രിയും തിരച്ചിൽ തുടരുകയാണ്.ജോബിൾ, അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്റെയും ഡയാനയുടെയും മകനാണ്.