Banner Ads

യാത്രക്കാർ ആശങ്കയിൽ: ഇന്ധനപ്രശ്നം കാരണം ആകാശ എയർ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.

ന്യൂഡൽഹി : കൊച്ചിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഇന്ധന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നു. ഒക്ടോബർ 29-നാണ് സംഭവം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി വിമാനം ബെംഗളൂരുവിൽ സുരക്ഷിതമായി ഇറക്കി.വിമാനം തിരിച്ചുവിട്ട വിവരം ആകാശ എയർ സ്ഥിരീകരിച്ചിട്ടുണ്ട്. “ഒക്ടോബർ 29-ലെ ഫ്ലൈറ്റ് ക്യുപി 1361 സുരക്ഷിതമായി തിരിച്ചിറക്കി. സുരക്ഷയാണ് ഞങ്ങളുടെ പരമമായ മുൻഗണന.

ഞങ്ങളുടെ പൈലറ്റുമാർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരിച്ചുപറന്നത്,” ആകാശ എയർ വക്താവ് അറിയിച്ചു.വിമാനം തിരിച്ചുപറക്കാൻ കാരണം ഇന്ധന സംബന്ധമായ പ്രശ്നങ്ങളാണ് (ഫ്യുവൽ ഇംബാലൻസ്) എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിമാനത്തിന്റെ ഇരുവശങ്ങളിലെയും ഇന്ധന ടാങ്കുകളിലെ അളവിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്നതാണ് ‘ഫ്യുവൽ ഇംബാലൻസ്’.

വിമാനത്തിന്റെ സ്ഥിരതയെ സാരമായി ബാധിക്കാൻ സാധ്യതയുള്ള ഈ പ്രശ്നത്തിന് കാരണം കോക്പിറ്റ് സ്വിച്ചുകൾ തെറ്റായി പ്രവർത്തിപ്പിച്ചതാകാം എന്നും സൂചനയുണ്ട്.പൈലറ്റുമാർ യഥാസമയം പ്രശ്നം തിരിച്ചറിഞ്ഞ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ യാത്രക്കാർക്ക് അപകടമൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനായി.