
തിരുവനന്തപുരം: ഉറിയാക്കോട് എച്ച്.എസ്. മാർക്കറ്റിലെ സോഫാ സെറ്റി നിർമ്മാണ ഫാക്ടറിയിൽ കംപ്രസ്സർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അസം സ്വദേശിയായ സരോജ് (സ്വാമി) ആണ് ദാരുണമായി മരണപ്പെട്ടത്.സോഫാ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് കംപ്രസ്സർ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ സരോജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ഫാക്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കാർക്കും പരിക്കേറ്റിട്ടില്ല.തൊഴിലിടത്തെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.