Banner Ads

ടി20 പരമ്പര ആര് നേടും? മൈക്കിൾ ക്ലാർക്കിൻ്റെ പ്രവചനം വീണ്ടും: ഓസ്‌ട്രേലിയ 3-1ന് പരമ്പര നേടും

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര വിജയികളെക്കുറിച്ച് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് നടത്തിയ പ്രവചനം ചർച്ചയാകുന്നു. ഏകദിന പരമ്പര പ്രവചനം ശരിയായ ക്ലാർക്ക്, ടി20 പരമ്പര ഓസ്‌ട്രേലിയ 3-1ന് നേടുമെന്ന് പ്രവചിച്ചു. കൂടാതെ, ഇന്ത്യൻ ഓപ്പണറും ലോക ഒന്നാം നമ്പർ ബാറ്ററുമായ അഭിഷേക് ശർമ്മയായിരിക്കും പരമ്പരയിലെ ടോപ് സ്കോറർ എന്നും അദ്ദേഹം പ്രവചിക്കുന്നു.