
സൂപ്പർമാർക്കറ്റിൽനിന്ന് ഐസ്‌ക്രീം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ പിഞ്ചു കുഞ്ഞിന് തുണയായത് ഉടമയുടെ സമയോചിതമായ ഇടപെടൽ. കുട്ടി സഹായത്തിനായി ഓടുന്നതും ഉടമ ഓടിയെത്തി ‘ഹെയ്‌മെയ്‌ലിച്ച് മാനുവർ’ (Heimlich Maneuver) നൽകി ജീവൻ രക്ഷിക്കുന്നതിൻ്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പ്രഥമശുശ്രൂഷാ അറിവിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ച ഉടമയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.