Banner Ads

സർക്കാർ പ്രഖ്യാപിച്ചത് മിനി ബജറ്റ് തട്ടിപ്പ്; ജനക്ഷേമ ആനുകൂല്യങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഇന്ന് പ്രഖ്യാപിച്ച ജനക്ഷേമ ആനുകൂല്യങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സർക്കാർ ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് കൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടായതുകൊണ്ട് അടുത്ത സർക്കാരിൻ്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്.

കഴിഞ്ഞ ബജറ്റിൽ ജനങ്ങൾക്ക് മേൽ വൻ നികുതിഭാരം അടിച്ചേൽപ്പിച്ച സർക്കാരിന് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഈ ആനുകൂല്യങ്ങൾ അന്ന് പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോൾ നടത്തിയ ഈ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. അതുകൊണ്ടുതന്നെ ജനം യാതൊരു ഗൗരവവും ഇതിന് നൽകില്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.