
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ (Montha) ചുഴലിക്കാറ്റ് തീവ്രത വർദ്ധിപ്പിച്ച് അതിവേഗം ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുകയാണ്. നാളെയോടെ കാക്കിനടയ്ക്ക് സമീപം തീരം തൊടാൻ സാധ്യതയുള്ള ‘മോൻത’ ഒരു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത പ്രാപിക്കുമെന്നും IMD മുന്നറിയിപ്പ് നൽകി. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനങ്ങൾക്കായി നിലയുറപ്പിക്കുകയും തീരദേശ ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തു.