
തിരുവനന്തപുരം : എസ്.സി. (പട്ടികജാതി), എസ്.ടി. (പട്ടികവർഗ്ഗം) വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. സമന്വയ പദ്ധതിയുടെ ഭാഗമായുള്ള മേള നവംബർ 15-ന് നടക്കും. ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.) മരിയാപുരത്ത് വെച്ചായിരിക്കും മേള നടക്കുക.
പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൻ്റെ ആഭിമുഖ്യത്തിലാണ് മേള. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ മേളയിൽ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് https://rb.gy/071hfr എന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330756.