Banner Ads

ഉപഭോക്താക്കൾക്ക് തിരിച്ചടി; ലുലു മാളിലെ പാർക്കിങ് ഫീസ് പിരിവ് നിയമപരമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : ലുലു മാളിലെ പാർക്കിങ് ഫീസ് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.

ജസ്റ്റിസുമാരായ എസ്.എ. ധർമ്മാധികാരി, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ലൈസൻസ് ഉള്ള കെട്ടിട ഉടമകൾക്ക് പാർക്കിങ് തുക ഈടാക്കണമോ എന്ന കാര്യത്തിൽ വിവേചനാധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.