Banner Ads

പേരിൽ മാറ്റം, നയത്തിൽ തുടർച്ച; കേരള ഗ്രാമീൺ ബാങ്ക് ഇനി കേരള ഗ്രാമീണ ബാങ്ക്

തിരുവനന്തപുരം : കേരള ഗ്രാമീൺ ബാങ്കിന്റെ പേര് കേരള ഗ്രാമീണ ബാങ്ക് എന്നാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്കായ കനറാ ബാങ്കിന്റെ അപേക്ഷ പരിഗണിച്ചാണ് ഈ പേര് മാറ്റം.

ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ റീജനൽ റൂറൽ ബാങ്കുകളുടെ (ആർ.ആർ.ബി) പേരിൽ ഗ്രാമീണ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. നിലവിൽ രാജ്യത്ത് കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെ 28 റീജനൽ റൂറൽ ബാങ്കുകളാണ് ഉള്ളത്.