
ആലപ്പുഴ : പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച പരാജയം. കൂടിക്കാഴ്ചയ്ക്ക് ശേഷവും കടുത്ത നിലപാട് തുടരാനാണ് സിപിഐയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും.
ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും വീണ്ടും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്. സിപിഎം-സിപിഐ ബന്ധത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് സി.പി.ഐയുടെ ഈ കടുത്ത നിലപാട്.