
അങ്കമാലി: എറണാകുളം ജില്ലയിൽ മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശിയായ കോക്കൻ മിസ്ത്രി (36) ആണ് മരിച്ചത്. മൂക്കന്നൂരിലെ ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. മൃതദേഹം മൂക്കന്നൂരിലെ എം.എ.ജി. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്.ഓറഞ്ച് അലർട്ട് അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.