Banner Ads

സിനിമാ താരം സൽമാൻ ഖാൻ കേരളത്തിലേക്ക്; പ്രഖ്യാപനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം : അർജന്റീന ടീമിന്റെ കേരള സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വണ്ടി പൂട്ട് മത്സരത്തിന് അംഗീകാരം നൽകുന്നതിനുള്ള ആവശ്യം സർക്കാരിൻ്റെ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.