Banner Ads

ഐപിഎല്ലിന് ശേഷം ഗുരുതര രോഗം, കരിയർ തകരുമായിരുന്നെന്ന് തിലക് വർമ്മ: നിർണ്ണായക വെളിപ്പെടുത്തൽ!

ഇന്ത്യൻ യുവതാരം തിലക് വർമ്മ 2022 ഐ‌പി‌എല്ലിന് ശേഷം താൻ നേരിട്ട ‘റാബ്ഡോമയോളിസിസ്’ എന്ന ഗുരുതരമായ പേശി രോഗാവസ്ഥയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ കായിക ലോകത്തെ ഞെട്ടിച്ചു. അമിതമായ പരിശീലനം കാരണം ശരീരം തളർന്ന അവസ്ഥയിൽ മുംബൈ ഇന്ത്യൻസിന്റെ ആകാശ് അംബാനിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ തൻ്റെ കരിയർ മാത്രമല്ല ജീവൻ വരെ നഷ്ടപ്പെടുമായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു. യുവതാരങ്ങൾക്ക് ഒരു മുന്നറിയിപ്പാണ് തിലക് വർമ്മയുടെ അതിജീവന കഥ.