
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയത്.
ഗോവർധന്റെ ‘റൊദ്ദം ജ്വല്ലറി’ പോലീസ് കണ്ടെത്തിയെങ്കിലും, ദിവസങ്ങൾക്ക് മുമ്പേ ഇത് പൂട്ടിയ നിലയിലാണ്. ഉപഭോക്താക്കൾക്കായി ഫോൺ നമ്പർ എഴുതിയ നോട്ടീസ് മാത്രമാണ് ജ്വല്ലറിയുടെ മുന്നിലുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) സംഘം പരിശോധന നടത്തുകയാണ്. ശ്രീറാംപൂരിലാണ് ഇപ്പോൾ തെളിവെടുപ്പ് നടക്കുന്നത്.