
അണ്ണാ ഹസാരെ പ്രക്ഷോഭങ്ങൾ മുതൽ CAA സമരം വരെ കണ്ടറിഞ്ഞ ഇന്ത്യൻ ജെൻ സി (Gen Z) യുവത, ഇപ്പോൾ നേപ്പാളിലെയും ബംഗ്ലാദേശിലെയും പോലെ വിശാലമായ തെരുവ് പ്രക്ഷോഭങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. സാമ്പത്തിക സമ്മർദ്ദം, പ്രാദേശിക വിഭജനം, ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തപ്പെടുമെന്ന ഭയം, യുഎപിഎ പോലുള്ള നിയമനടപടികൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.