Banner Ads

സ്വർണം വിറ്റത് പോറ്റി തന്നെ: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിക്കെതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം:”ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റത് ബെല്ലാരിയിലെ വ്യാപാരിക്കാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉടൻ തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.”