Banner Ads

“അശ്രദ്ധമായ ഡ്രൈവിംഗ് ദുരന്തമായി; കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്”

പട്ടാമ്പി: കൊപ്പത്ത് ഇന്ന് രാവിലെ കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം. വിളയൂർ ഭാഗത്ത് നിന്ന് കൊപ്പം ഭാഗത്തേക്ക് ഒരേ ദിശയിൽ വരുകയായിരുന്നു ജീപ്പും കാറും. കൊപ്പം പോലീസ് സ്റ്റേഷൻ കഴിഞ്ഞയുടൻ ജീപ്പ് വലതു വശത്തേക്ക് തിരിക്കുന്നതിനിടെ പുറകെ വന്ന കാർ ജീപ്പിൽ ഇടിക്കുകയും നിയന്ത്രണംവിട്ട ജീപ്പ് തലകീഴായി മറിയുകയുമായിരുന്നു.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അപകടത്തിൽ ജീപ്പിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊപ്പം പോലീസ് സ്ഥലത്തെത്തി.