Banner Ads

മുഖ്യമന്ത്രി പിണറായി വിജയൻ 23ന് മസ്കറ്റിൽ; പ്രവാസി സംഗമത്തിൽ പങ്കെടുക്കും

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒമാൻ സന്ദർശനത്തിനായി 23ന് പുലർച്ചെ മസ്കറ്റിലെത്തും. 26 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്.പ്രവാസി സംഗമം ഉൾപ്പെടെയുള്ള പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

മസ്കറ്റിൽ പ്രവാസി സംഗമം നടക്കും.സലാലയിലെ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രവാസി സംഗമം ഒരുക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.ഒമാനിലെ പരിപാടികൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിങ്, മലയാളം മിഷൻ, ലോക കേരള സഭ എന്നിവരാണ് സംയുക്തമായി സംഘാടനം ചെയ്യുന്നത്. മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ വിൽസൺ ജോർജ്, വ്യവസായികളായ എം.എ. യൂസഫലി, ഗൾഫാർ മുഹമ്മദലി തുടങ്ങിയ പ്രമുഖരും മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശന പരിപാടികളിൽ പങ്കെടുക്കും. 22ന് തിരുവനന്തപുരത്ത് നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്.