
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കിയതിനെ തുടർന്ന് കൂട്ടത്തോടെ കടന്നലുകളുടെ ആക്രമണമുണ്ടായി. സന്ദർശകർക്കും സമീപപ്രദേശത്തുള്ള ചിലർക്കും കടന്നലിന്റെ കുത്തേറ്റു.
രാവിലെ 10 മണിയോടെയാണ് പരുന്ത് കൂട് ഇളക്കിയത്. ഈ സമയത്ത് കുറച്ച് സന്ദർശകർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് സന്ദർശകർ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.