തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട മാസ്ക്കറ്റ് ഹോട്ടൽ മുറിയിൽ അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയായ നടി എത്തി. പീഡനം നടന്നത് ഹോട്ടലിലെ 101 ഡി മുറിയിൽ ആണ് എന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് പൊലീസിന് സംഭവത്തെ കുറിച്ച് വ്യക്തത വന്നത്. 2016 ജനുവരിയിലാണ് സിദ്ദിഖ് ഈ ഹോട്ടലിൽ താമസിച്ചത്. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരിക്കുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
സിദ്ദിഖ് ഒരു ക്രിമിനലാണെന്നും ഈ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെയാണ് സിദ്ദിഖ് തന്നെ ലൈംഗികമായും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നത്. സിദ്ദിഖ് തന്റെ അനുവാധമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.