Banner Ads

കെ.എസ്.ആർ.ടി.സി.യിൽ വിമാനങ്ങളെ വെല്ലുന്ന ‘ബിസിനസ് ക്ലാസ്’

കെ.എസ്.ആർ.ടി.സി.യുടെ വരുമാനം ഇരട്ടിയാക്കാൻ പുതിയ പദ്ധതികൾ. വിമാനങ്ങളിലെ ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങളോടെ പുതിയ അതിവേഗ ബസ് സർവീസ് തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഉടൻ തുടങ്ങും. ഓരോ ബസിലും ‘ബസ് ഹോസ്റ്റസും’ വ്യക്തിഗത ടി.വി., വൈഫൈ സൗകര്യങ്ങളുമുണ്ടാകും. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ യാത്രാ സമയം കുറയ്ക്കാനും എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് സർവീസുകൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.