Banner Ads

കുമളിയെ മുക്കി മലവെള്ളപ്പാച്ചിൽ; ടൗണിലും വീടുകളിലും വെള്ളം കയറി വൻ നാശനഷ്ടം

ഇടുക്കി : കുമളിയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വൻ നാശനഷ്ടം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലുമായി നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങി സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടകത്തലമേൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നുള്ള മലവെള്ളമാണ് വലിയ വെള്ളക്കെട്ടിന് കാരണമായത്.

കുമളി ടൗണിലും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ. റോഡിൽ മരം കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ കുമളി – പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിൽ കാരണം ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്തെ തോടുകളും നീർച്ചാലുകളും കരകവിഞ്ഞൊഴുകുകയാണ്.