Banner Ads

ഉച്ചഭക്ഷണ സമയത്ത് സ്കൂളിൽ നിന്നും മുങ്ങി; എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഷൊർണൂരിൽ നിന്ന് പിടികൂടി

കാസർകോട് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചഭക്ഷണ സമയത്താണ് സ്കൂളിൽ നിന്ന് നാല് ആൺകുട്ടികളെ കാണാതായത്.

കുട്ടികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അധ്യാപകർ ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.