
ദില്ലി : ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമായി.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞു. ഇന്ന് (ഒക്ടോബർ 17) രാവിലെ 10 മണിയോടെയാണ് സാങ്കേതിക തകരാർ രൂക്ഷമായത്. ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ‘ഡൗൺഡിറ്റക്ടർ’ പ്രകാരം, 6,000-ൽ അധികം ഉപയോക്താക്കൾ ഐ.ആർ.സി.ടി.സി. സേവനം തടസ്സപ്പെട്ടതായും ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് ചെയ്തു.
വെബ്സൈറ്റ് ലോഡ് ആകുന്നില്ല, ടിക്കറ്റ് എടുക്കുന്നതിനിടയിൽ തടസ്സങ്ങൾ സംഭവിക്കുന്നു എന്നിങ്ങനെ നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. അക്കൗണ്ടിൽ നിന്ന് പണം പോയെങ്കിലും ടിക്കറ്റ് ലഭിച്ചില്ല എന്ന പരാതിയും പല ഉപയോക്താക്കളും ഉന്നയിക്കുന്നുണ്ട്.