Banner Ads

ആലുവയിലെ ഒളിച്ചോട്ടം; കത്തെഴുതിപ്പോയ വിദ്യാർത്ഥിക്ക് രക്ഷകരായി പോലീസ്

എറണാകുളം : ആലുവയിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. ചെങ്ങമനാട് ദേശം സ്വദേശിയായ വിദ്യാർത്ഥിയെ ഇന്നലെ രാത്രി മുതലാണ് കാണാതായത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ രാത്രി വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് വിദ്യാർത്ഥി വീടുവിട്ടത്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ അച്ഛനൊപ്പം വീട്ടിലേക്ക് അയച്ചു.