
കൊച്ചി : അടുത്ത മാസം നടക്കേണ്ട മകളുടെ വിവാഹത്തിനായി സ്വരൂപിച്ച സ്വർണ്ണവും പണവുമായി അച്ഛൻ വീടുവിട്ടുപോയതായി പരാതി.വെങ്ങോല സ്വദേശിനിയായ യുവതിയാണ് പിതാവിനെതിരെ പോലീസിൽ പരാതി നൽകിയത്. വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് അച്ഛൻ വീട്ടിൽ നിന്ന് പോയത്.
സ്വർണ്ണവും പണവും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുമായാണ് ഇയാൾ വീടുവിട്ടത്. കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്കൊപ്പമാണ് ഇയാൾ ഇപ്പോൾ കഴിയുന്നതെന്നാണ് സൂചന. സ്വർണ്ണവും പണവും തിരികെ ലഭിച്ചില്ലെങ്കിലും വിവാഹ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ വേണ്ടിയെങ്കിലും അച്ഛൻ തിരികെ എത്തണമെന്നും മകൾ ആവശ്യപ്പെട്ടതായാണ് വിവരം.