ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഡൽഹി-എൻസിആർ മേഖലയിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. എങ്കിലും, പരിസ്ഥിതി മലിനീകരണവും പൊതുജനാരോഗ്യവും കണക്കിലെടുത്ത് കോടതി കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നാഷണൽ എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ.പടക്കം ഉപയോഗിക്കാനുള്ള അനുമതി ഒക്ടോബർ 18 മുതൽ 21 വരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ ദിവസങ്ങൾക്ക് ശേഷം വിൽപന നിരോധനം തുടരും.പടക്കം പൊട്ടിക്കാവുന്ന സമയത്തിനും നിയന്ത്രണമുണ്ട്.
അത്രാവിലെ: 6 മണിക്കും 8 മണിക്കും ഇടയിൽ.രാത്രി: 8 മണിക്കും 10 മണിക്കും ഇടയിൽ ഹരിത പടക്കങ്ങളുടെ ആധികാരികത ഉപഭോക്താക്കൾക്ക് പരിശോധിക്കാനായി QR കോഡുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.അംഗീകൃത സ്ഥാപനങ്ങൾക്ക് നിയുക്ത സ്ഥലങ്ങളിൽ മാത്രമേ പടക്കങ്ങൾ വിൽക്കാൻ സാധിക്കൂ.നിരോധനം ലംഘിക്കുന്ന പടക്ക നിർമ്മാതാക്കൾക്കും വിൽപനക്കാർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകി.
ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ മോണിറ്ററിംഗ് ടീമുകൾ രൂപീകരിക്കാൻ പൊലീസിനും സർക്കാരിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ഡൽഹി-എൻസിആർ മേഖലയിൽ കൃത്യമായി നടപ്പാക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര അറിയിച്ചു.