ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ നായകൻ ശുഭ്മൻ ഗില്ലിന്റെ കീഴിലുള്ള യുവനിരയ്ക്ക് അഭിമാനിക്കാവുന്ന ചരിത്രനേട്ടം. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ആധികാരിക വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യ, രണ്ട് മത്സരങ്ങളുള്ള പരമ്പര 2-0ന് തൂത്തുവാരി. ഏഴു വിക്കറ്റുകളുടെ തിളക്കമാർന്ന വിജയമാണ് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ ആഘോഷിച്ചത്.