കൊച്ചി: കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ വഴിത്തിരിവിലേക്ക്. ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാവില്ലെന്നും, സ്കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. അതേസമയം, വിഷയത്തെ നിയമപരമായി നേരിടാനാണ് സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ തുറന്നെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ വിദ്യാർത്ഥിനി ഇന്ന് ഹാജരായിട്ടില്ല.