Banner Ads

നിയമവിരുദ്ധ എയർ ഹോണുകൾക്കെതിരെ കർശന നടപടി; വൻ തുക പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : വാഹനങ്ങളിൽ നിയമവിരുദ്ധമായി പിടിപ്പിച്ച എയർ ഹോണുകൾ കണ്ടെത്താൻ വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ഈ പ്രത്യേക പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എം.വി.ഡി. പിടിച്ചെടുത്തത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ (ഒക്ടോബർ 13, 14 തീയതികളിൽ) മാത്രം 390 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. 5,18,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കർണപുടം പൊട്ടിക്കുന്ന ഹോണുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഒക്ടോബർ പത്തൊൻപതു വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.