Banner Ads

കണ്ണൂരിൽ ചെങ്കൽ പണയിൽ മിന്നലേറ്റു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ : ചെങ്ങളായി കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. മിന്നലേറ്റ ഉടൻ തന്നെ തൊഴിലാളികളെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.