കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ശിരോവസ്ത്രം സംബന്ധിച്ച വിവാദം ഒത്തുതീർപ്പായി. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്നും തുടർന്നും കുട്ടിയെ ഇതേ സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് അനസ് വ്യക്തമാക്കി.ഹൈബി ഈഡൻ എം.പി., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
നിയമാവലി അംഗീകരിക്കും സ്കൂൾ നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയാറാണെന്ന് അനസ് അറിയിച്ചു.ഭിന്നിപ്പിന് ശ്രമം വിഷയത്തിൽ വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ബി.ജെ.പി.-ആർ.എസ്.എസ്. ശക്തികൾ ബോധപൂർവം ശ്രമിച്ചെന്നും ഹൈബി ഈഡൻ എം.പി. ആരോപിച്ചു.കുട്ടി നാളെ സ്കൂളിൽ ഒത്തുതീർപ്പ് തീരുമാനപ്രകാരം കുട്ടി നാളെ സ്കൂളിൽ എത്തിച്ചേരും.പ്രിൻസിപ്പൽ അടക്കമുള്ളവരുടെ അഭിപ്രായം കേട്ട ശേഷം സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകും.