Banner Ads

കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വോളിബോൾ പരിശീലകനെതിരെ പീഡന ആരോപണവുമായി കുടുംബം

ഹൈദരാബാദ് : കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഹൈദരാബാദിലെ തർനകയിലുള്ള റെയിൽവേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ മൗലിക(19) ആണ് മരിച്ചത്.

കോളേജിലെ വോളിബോൾ പരിശീലകനായ അംബാജി നായിക്കിന്റെ പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. പരിശീലകൻ തന്റെ മകളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പോ വീഡിയോ സന്ദേശമോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മരിക്കുന്നതിന് മുൻപ് വോളിബോൾ പരിശീലകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പെൺകുട്ടി ചില സുഹൃത്തുക്കളോട് സംസാരിച്ചതായി മൊഴിയുണ്ട്.