കാസർകോട്: കാസർകോട് മധൂർ ഉളിയത്തടുക്ക ജി.കെ. നഗർ ഗുവത്തടുക്കയിലെ സൗമ്യ ക്രാസ്തു (25) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ ഏറെ വൈകിയിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിക്കുള്ളിൽ ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്.
ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.യുവതിക്ക് സ്ഥിരമായി തലവേദനയുണ്ടായിരുന്നെന്നും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചു. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കുന്നത്. മരിച്ച വിൻസെന്റ് ക്രാസ്തയുടെ മകളാണ് സൗമ്യ.