
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഗൾഫ് പര്യടനം ഇന്ന് ആരംഭിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ എന്നീ നാല് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഒക്ടോബർ 16 മുതൽ നവംബർ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടിയാണ് ഈ പര്യടനം.ഒക്ടോബർ 18: ബഹ്റൈനിലെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും.
ഒക്ടോബർ 22: മസ്കറ്റിലെത്തും.ഒക്ടോബർ 24: മസ്കറ്റിലെ പൊതുപരിപാടിയിൽ സംബന്ധിക്കും.ഒക്ടോബർ 25: സലാലയിലെ പരിപാടിയിൽ പങ്കെടുക്കും.ഒക്ടോബർ 26: കൊച്ചിയിലേക്ക് മടങ്ങും.ഒക്ടോബർ 28: രാത്രി ഖത്തറിലേക്ക് യാത്ര തിരിക്കും.ഒക്ടോബർ 30: ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.നവംബർ 5: കുവൈത്തിലേക്ക് അടുത്ത യാത്ര.കുവൈത്ത് സന്ദർശനത്തിന് ശേഷം: അബുദാബിയിലെത്തും.
അഞ്ച് ദിവസം യുഎഇയിൽ ചെലവഴിക്കും.സൗദി സന്ദർശനം: അനുമതിയില്ലമുഖ്യമന്ത്രിയുടെ സൗദി അറേബ്യൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകാനാണ് നിലവിൽ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.നേരത്തെ, 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അപ്പോഴത്തെ യാത്ര റദ്ദാക്കിയിരുന്നു.