Banner Ads

ഷാർജ യൂണിവേഴ്സിറ്റിക്ക് അഭിമാനം; അന്താരാഷ്ട്ര റാങ്കിംഗിൽ മൂന്നാം സ്ഥാനം

ഷാർജ : 2026-ലെ ടൈംസ് ഹയർ എജ്യുക്കേഷൻ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഷാർജ യൂണിവേഴ്‌സിറ്റിക്ക് ശ്രദ്ധേയമായ മുന്നേറ്റം. ഗവേഷണ നിലവാരത്തിലും അന്താരാഷ്ട്ര കാഴ്ചപ്പാടുകളിലുമാണ് യൂണിവേഴ്സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചത്. അന്താരാഷ്ട്ര കാഴ്ചപ്പാട് സൂചികയിൽ യൂണിവേഴ്സിറ്റി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇടം നേടിയത്.

ഗവേഷണ നിലവാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിക്കൊണ്ട് ലോകമെമ്പാടും 47-ാം സ്ഥാനത്തേക്ക് ഉയർന്നു. ലോകത്തിലെ മികച്ച 350 യൂണിവേഴ്‌സിറ്റികൾക്കിടയിലുള്ള സ്ഥാനം നിലനിർത്താൻ ഷാർജ യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞു. ഈ നേട്ടത്തിൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിക്ക് ചാൻസലർ പ്രൊഫ. എസാമൽദീൻ അഗാമി അഭിനന്ദനം അറിയിച്ചു.