Banner Ads

നാല് മാസം മാത്രം പ്രായം; വടകരയിൽ കുഞ്ഞ് പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : വടകര തോടന്നൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി നിസാമുദ്ദീൻ്റെ മകൾ അനം (4 മാസം) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

വടകര തോടന്നൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർപരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.