നാല് വയസ് മുതൽ ആർ.എസ്.എസ്. പ്രവർത്തകരിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നതായി വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കി. ആർ.എസ്.എസ്. ശാഖയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് തന്നെ ദ്രോഹിച്ചതെന്നും, അമ്മയെയും സഹോദരിയെയും ഓർത്ത് ഇത്രയും നാൾ പുറത്തുപറയാതിരുന്നതാണെന്നും യുവാവ് ഫേസ്ബുക്കിൽ കുറിച്ചു. പീഡനം സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റ് ഇട്ട ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.