
മൂവാറ്റുപുഴ – കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും ഇന്നലെ രാവിലെ കണ്ടക്ടർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റു. അപകടം സ്വകാര്യ ബസുകളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും വാതിലുകൾ അടയ്ക്കാതെയുള്ള അശ്രദ്ധമായ സർവീസിനെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തുകയാണ്.