Banner Ads

സംഭാഷണങ്ങളും ഭക്ഷണവും വിവാദത്തിൽ; 19 കട്ടുകളുമായി സെൻസർ ബോർഡ്, ഹാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാതെ കുരുക്കിൽ. ചിത്രത്തിലെ സംഭാഷണങ്ങളും ഒരു ഭക്ഷണരംഗവും ഉൾപ്പെടെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.’ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ പൂർണമായി ഒഴിവാക്കണം.

ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണം. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ജെ.വി.ജെ. പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’, ഷെയ്ൻ നിഗത്തിൻ്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. നായികയായി എത്തുന്നത് സാക്ഷി വൈദ്യയാണ്. സെപ്റ്റംബർ 12-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.